കെ. ഐ. ജി. പ്രവർത്തകർക്കിടയിൽ വിശഷിച്ചും സമൂഹത്തിൽ പൊതുവെയും പരസ്പര സഹായ ബോധം വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1998 ലാണ് കെ. ഐ. ജി. മൈസറ പലിശ രഹിത പരസ്പര സഹായ നിധി തുടങ്ങുന്നത്. കടം വാങ്ങുക എന്നതിന് പകരം കടം കൊടുക്കാൻ സഹായിക്കുക എന്ന നിലപാടിലൂടെ സാമ്പത്തിക വിപത്തായ പലിശയില്‍ നിന്ന് സാധ്യമാവുന്ന രൂപത്തില്‍ സമൂഹത്തെ സംരംക്ഷിച്ചുനിര്ത്തുകയെന്ന ചരിത്ര ദൗത്യമാണ് മൈസറ പലിശ രഹിത പരസ്പര സഹായ നിധി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തേക്കാൾ അപരന്റെ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇസ്ലാമിക സംസ്കാരമാണ് മൈസറ മുന്നോട്ടുവെക്കുന്നത്. കൃത്യമായ നിയമാവലിയുടെ അടിസ്ഥാനത്തിൽ നടത്തിപ്പിലും ഇടപാടുകളിലും വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ടാണ് മൈസറ പ്രവർത്തിക്കുന്നത്. പ്രതിമാസം ആയിരക്കണക്കിന് ദിനാറാണ് അംഗങ്ങളുടെ ജാമ്യത്തിൽ വായ്പയായി അനുവദിക്കുന്നത്. മൈസറ അംഗങ്ങളുടെ സ്പോൺസർഷിപ്പിൽ പൊതുജനങ്ങൾക്ക് മൈസറയിൽ അംഗമാകാവുന്നതാണ്. നിലവിൽ 21 സ്പോൺസേർഡ് മെമ്പർമാർ അടക്കം ആകെ 468 അംഗങ്ങൾ മൈസറയിൽ ഉണ്ട്. ഒരു ശരാശരി പ്രവാസിക്ക് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന വിവാഹം, വീട് പണി, അസുഖം, ലീവിന് പോകൽ തുടങ്ങിയ സവിശേഷ സന്ദർഭങ്ങളിൽ മൈസറയുടെ വായ്പ സൗകര്യം അതിലെ അംഗങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. ഈ മഹദ് സംരംഭത്തിണ്റ്റെ ഗുണഫലങ്ങള്‍ ഇന്ന് പ്രവര്‍ത്തകരോടൊപ്പം പൊതുജനങ്ങളും അനുഭവിക്കുന്നു എന്നത് മൈസറയുടെ ദൗത്യ വിജയത്തിന്റെ നിദർശനം കൂടിയാണ്.
ചെയർമാൻ
എൻ പി അബ്ദുൽ റസാഖ്
വൈസ് ചെയർ മാൻ
എം കെ നജീബ്
അഡ്മിനിസ്ട്രേറ്റർമാർ
അഹ്മദ്. സി. കെ.
മുഹമ്മദ് നൈസാം. സി.പി.
സെക്രട്ടറിമാർ
ഷബീർ. ടി. കെ.
മെഹബൂബ് അലി എം.