നാൽപ്പത്തഞ്ച് വര്‍ഷത്തിലേറെയായി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ ഐ ജി, പ്രവാസി മലയാളികള്‍ക്ക് സമര്‍പ്പിച്ച സ്നേഹോപഹാരമാണ് ഒരുമ.
കെ ഐ ജി യും പോഷക സംഘടനകളും നടത്തുന്ന വ്യത്യസ്ത സാമൂഹ്യ സേവന സംരംഭങ്ങളുടെ നിരയിലെ ഏറ്റവും ജനകീയവും വ്യത്യസ്തവുമായ ഒന്നാണിത്. ജാതി, മത, സംഘടന വ്യത്യാസങ്ങള്‍ മറന്നു എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും, ആ ഒരുമയുടെ ഫലത്തെ കൂട്ടായ്മയിലുള്‍പ്പെട്ട എല്ലാവര്‍ക്കും സഹായകമായി ഉപയോഗപ്പെടുത്തുകയുമാണ് ഈ സംരംഭത്തിണ്റ്റെ ലക്ഷ്‌യം .
ആദ്യ പടിയായി പദ്ധതിയില്‍ അന്ഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം ഏര്‍പ്പെടുത്താനാണ് ഞങ്ങളുടെ തീരുമാനം. അപ്രതീക്ഷിതമായ ജോലി നഷ്ടം കൊണ്ടോ രോഗം കൊണ്ടോ കഷ്ടപ്പെടുന്ന അംഗങ്ങളെ സഹായിക്കാനുള്ള സംരംഭങ്ങളും ഇതിന്‍റെ തുടര്‍ച്ചയായി കെ ഐ ജി ആലോചിക്കുന്നുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന പദ്ധതിയും അത്യാവശ്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു . പ്രവാസികളായ നാം ചേര്‍ന്നു നിന്നാല്‍ അനായാസേന നടപ്പാക്കാനാകുന്ന ഇത്തരം സംരംഭങ്ങളിലൂടെ പരസ്പര സഹായത്തിന്‍റെ പുതു വഴികള്‍ വെട്ടിത്തുറക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തോട് സഹകരിക്കണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
പദ്ധതിയുടെ വിശദാംശങ്ങള്‍: ജാതി മത സംഘടനാ വ്യത്യാസങ്ങല്‍ക്കതീതമായി, ഇരുപത്തൊന്നു വയസ്സ് പൂര്‍ത്തിയായ ഏതൊരു പ്രവാസി മലയാളിക്കും പദ്ധതിയില്‍ അംഗമായ ചേരാവുന്നതാണ്. പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ അര ദീനാര്‍ രെജിസ്ട്രേഷന്‍ ഫീസും ഒരു ദീനാര്‍ വാര്‍ഷിക വരിസഖ്യയും അടക്കണം. ഒരു അംഗത്തിണ്റ്റെ കാലാവധി ഓരോ വര്‍ഷവും ഡിസംബര്‍ മുപ്പത്തൊന്നിനു അവസാനിക്കും. അഗത്വം പുതുക്കാനാഗ്രഹിക്കുന്നവര്‍ ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ വരിസസഖ്യ അടച്ചു അംഗത്വം പുതുക്കണം. ഡിസംബര്‍ മുപ്പത്തിഒന്നിനകം അടുത്ത വര്‍ഷത്തേക്കുള്ള അഗത്വം പുതുക്കാത്തവാര്‍ക്ക് പിന്നീടുള്ള മാസങ്ങളില്‍ വരിസഖ്യയോടൊപ്പം രാജിസ്ട്രഷന്‍ ഫീസും കൂടി നല്‍കി അഗത്വം പുനസ്ഥാപിക്കാവുന്നതാണ്. പദ്ധതിയിലെ ഒരംഗം കുവൈത്ത് വിട്ടു പോയാലും നിലവിലുള്ള അഗത്വ കാലാവധി പൂര്‍ത്തിയാവുന്നത് വരെ (ആ വര്‍ഷം ഡിസംബര്‍ മുപ്പത്തിഒന്ന് വരെ) പദ്ധതിയുടെ ഗുണഭോക്താവായിരിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ ആരെങ്കിലും മരണപ്പെട്ടാല്‍, അദ്ദേഹം അംഗമാവുമ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള ആള്‍ക്ക് രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ സഹായമായി നല്‍കും more….