കുവൈത്തിൽ മലയാളി സമൂഹത്തിനിടയിൽ വിശുദ്ധ ഖുര്‍ആന്‍ പഠനം വ്യവസ്ഥാപിതമായി നടന്നുവരുന്ന സംവിധാനമാണ് ഖുര്‍ആന്‍ സ്റ്റഡീ സെന്ററുകൾ. വിവിധ കെ.ഐ.ജി. യൂണിറ്റുകള്‍ക്ക് കീഴിലാണ് ഖുർആൻ സ്‌റ്റഡി സെന്ററുകൾ പ്രവർത്തിക്കുന്നത്. ഓരോ പ്രദേശത്തും സൗകര്യപ്രദമായ സമയത്ത് ആഴ്‌ചയിലൊരിക്കൽ നടക്കുന്ന ഖുർആൻ സ്റ്റഡി സെന്ററുകളിൽ നിരവധി പേർ പങ്കെടുത്തുവരുന്നു.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പ്പതിലേറെ ഖുര്‍ആന്‍ സ്റ്റഡീസെന്ററുകള്‍ പ്രവർത്തിക്കുന്നു. ഏരിയ തലങ്ങളിൽ വനിതകൾക്ക് പ്രത്യേകം സെന്ററുകൾ നടന്നുവരുന്നു. പ്രശസ്തരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തഫ്‌സീറുകള്‍ ആസ്പദമാക്കിയുള്ള തെരഞ്ഞെടുത്ത സൂറത്തുകളുടെ വ്യവസ്ഥാപിതമായ പഠനമാണ് ഖുർആൻ സ്‌റ്റഡി സെന്ററുകളില്‍ നടക്കുന്നത്. ഖുർആനിലെ വിവിധ സൂറത്തുകളെ ആധാരമാക്കി നാല് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുന്ന കോഴ്‌സുകളാണ് നടത്താറുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകള്‍ നടത്തുന്നത്. ഓരോ കോഴ്‌സിന് ശേഷവും പരീക്ഷ നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിവരുന്നു. കൂടാതെ ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പണ്ഡിതോചിതമായ ക്ലാസുകള്‍ പഠിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട്.
ഇപ്പോൾ സൂറത്ത് ആലു ഇമ്രാൻ ആധാരമാക്കിയുള്ള കോഴ്‌സ് നടന്നുകൊണ്ടിരിക്കുന്നു.
കണ്‍വീനര്‍ |
; | നിയാസ് ഇസ്‌ലാഹി |
സെക്രട്ടറി |
; | ജലീല്‍. കെ. എ |
ഏരിയ കണ്‍വീനര്‍മാര്‍
അബ്ബാസിയ | : | ജസീല്‍ |
ഫര്‍വാനിയ | : | അനീസ് അബ്ദുസ്സലാം |
കുവൈത്ത് സിറ്റി | : | ഉമർ ഫാറൂഖ് |
റിഗ്ഗഇ | : | നൂറുദ്ധീന്‍ |
സാല്‍മിയ | : | അമീര്‍ കരണത്ത് |
ഫഹാഹീല്‍ | : | മുഹമ്മദ് റഫീഖ്. കെ |
അബൂഹലീഫ | : | ഹാരിസ് കെ.എം |