ഫഹാഹീൽ : കുവൈത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് ( കെ ഐ ജി ) കുവൈത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം കൈമാറി.
അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂർ മൂസാൻ കുന്നിൽ പുതിയ പുരയിൽ ഹമീദ് എന്നിവരുടെ ബന്ധുക്കൾക്ക് അനുവദിച്ച മൂന്ന് ലക്ഷം രൂപ ധനസഹായം കണ്ണൂർ ജില്ലാ ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് ഹാരിസ്, കെ ഐ ജി എക്സിക്റ്റീവ് അംഗം അനീസ് അബ്ദുസ്സലാം എന്നിവർ ചേർന്ന് ആണ് കൈമാറിയത്.