കുവൈത്ത് സിറ്റി: ശൈഖ് അബ്‌ദുല്ലാഹ് അൽ നൂരി ചാരിറ്റി സൊസൈറ്റിയുടെയും ജംഇയ ഇൻസാൻ അൽ ഖൈരിയയുടെയും സഹായത്തോടെ യൂത്ത് ഇന്ത്യ ഡസേർട്ട് കിറ്റുകൾ വിതരണം നടത്തി. സാൽമി മരുഭൂമി മേഖലയിലെ ഉൾപ്രദേശങ്ങളിൽ ആടുകളെയും ഒട്ടകങ്ങളേയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കാണ് ഡസേർട്ട് കിറ്റുകൾ വിതരണം ചെയ്‌തത്. കമ്പിളി പുതപ്പ്, വസ്ത്രങ്ങൾ, തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന ക്രീമുകൾ ലോഷനുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് കിറ്റുകളിൽ ഉണ്ടായിരുന്നത്. 120 കിറ്റുകൾ വിതരണം നടത്തിയ സേവന പ്രവർത്തനത്തിൽ 60 ൽ പരം വളണ്ടിയർമാരും 18 വാഹനങ്ങളും പങ്കാളികളായി.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് കെ.ഐ. ജി. പ്രസിഡൻറ് ഫൈസൽ മഞ്ചേരി യൂത്ത് ഇന്ത്യ പ്രസിഡൻ്റ് ഉസാമ അബ്‌ദുൽ റസാഖിന് കിറ്റ് കൈമാറി ഡസേർട്ട് കിറ്റ് യാത്രയുടെ ഉൽഘാടനം നിർവ്വഹിച്ചു. കെ. ഐ. ജി. എജുക്കേഷൻ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്‌വി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻ്റ് മെഹനാസ് മുസ്ഥഫ, കെ ഐ ജി ജനറൽ സെക്രടറി പി ടി ഷാഫി, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഫഹീം മുഹമ്മദ്, ട്രഷറർ ഹശീബ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.