കുവൈത്ത് : കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റിയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു. പ്രസിഡണ്ടായി പി ടി ഷെരീഫിനെയും ജനറൽ സിക്രട്ടറിയായി ഫിറോസ് ഹമീദിനേയും ട്രഷററായി എൻ പി അബ്ദുൽ റസാഖിനെയും തെരഞ്ഞെടുത്തു. ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ (വൈസ് പ്രസിഡണ്ടുമാർ), പി ടി ഷാഫി, എം കെ നജീബ് (സെക്രട്ടറിമാർ), പി.കെ. മനാഫ് (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പി പി അബ്ദുൽ റസാഖ്, അബ്ദുൽ റസാഖ് നദ്വി, നിയാസ് ഇസ്ലാഹി, കെ. വി. മുഹമ്മദ് ഫൈസൽ, ഖലീൽ റഹ്മാൻ, മുഹമ്മദ് നൈസാം, സാബിഖ് യൂസുഫ്, അൻവർ സഈദ്, അഹ്മദ് റഫീഖ് തുടങ്ങിയവർ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
നേരത്തെ വിവിധ ഏരിയകളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധി സഭ അംഗങ്ങൾ പ്രത്യേകം സമ്മേളിച്ച് കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് കേന്ദ്ര കമ്മിറ്റി ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. 2023 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. റൗദ ജംഇയ്യത്തുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ഉപാദ്ധ്യക്ഷൻ പി മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വരണാധികാരി എൻ പി അബ്ദുൽ റസാഖ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. മനാഫ് ഖിറാഅത്ത് നടത്തി. ഫൈസൽ മഞ്ചേരി സ്വാഗതം പറഞ്ഞു.