കുവൈത്ത് സിറ്റി: മാർഗദർശി വാട്‍സ് ആപ് ഗ്രൂപ് കുവൈത്ത് അല്ലാഹുവിന്റെ വിശിഷ്‌ട നാമങ്ങൾ എന്ന തലക്കെട്ടിൽ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരിയുടെ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. റമദാനിൽ എല്ലാ ദിവസവും പ്രഭാഷണം ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും പ്രഭാഷണങ്ങൾ https://chat.whatsapp.com/BVpYRBfyPVXGKtxDvcYCuo എന്ന മാർഗദർശി വാട്‍സ് ആപ് ഗ്രൂപ്പിലും https://youtube.com/c/KIGKuwaitLive എന്ന കെ. ഐ.ജി. യൂട്യൂബ് ചാനലിലും https://www.facebook.com/kigkuwait/ എന്ന ഫേസ്ബുക് പേജിലും നിങ്ങൾക്ക് ലഭ്യമായിരിക്കും. അല്ലാഹുവിനെ അടുത്തറിയാനും അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും മുകളിലുള്ള ലിങ്കുകളിൽ കയറി ജോയിൻ ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ വേണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.