കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയയുടെ പുതിയ ഓഫീസ് കേന്ദ്ര പ്രസിഡണ്ട്
പി ടി ശരീഫ് ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങൾക്കും കേന്ദ്രങ്ങൾ അനിവാര്യമാണെന്നും നിരന്തരമായ യോഗങ്ങളും ആലോചനകളും ചർച്ചകളുമാണ് സംഘടിതമായ പ്രവർത്തനങ്ങളെ വിജയത്തിലെത്തിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുവാൻ പ്രവർത്തകർ വൈജ്ഞാനികമായ കരുത്ത് നേടിയെടുത്ത് സമൂഹത്തിലേക്ക് ഇറങ്ങണമെന്നും പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. കെ.ഐ.ജി. കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കെ.സി. സമീർ, കെ. അബ്ദു റഹ്മാൻ, റഫീഖ് ബാബു, വി. അലി, കെ. എം ഹാരിസ്, പി. എം അഷ്കർ, മുഹമ്മദ് സൽമാൻ, എം.കെ. നജീബ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
മെഹ്ബൂല ബ്ളോക് 3 യിൽ 320 റോഡിനരികിലാണ് ഓഫീസ് ബിൽഡിംഗ് സ്ഥിതിചെയ്യുന്നത്. ചടങ്ങിൽ ഏരിയ പ്രസിഡണ്ട് അബ്ദുൽ ബാസിത് അദ്ധ്യക്ഷത വഹിച്ചു. പി. കെ. നവാസ് ഖുർആൻ പാരായണം നടത്തി.