അബ്ബാസിയ : ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ ശീർഷകത്തിൽ കെ.ഐ.ജി. കുവൈത്ത് നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ഹവല്ലി യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനത്തിൽ കെ.എം.അൻസാർ മൊയ്‌ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് ഷിബിലി ഖുർആൻ ക്ലാസ് നടത്തി. ഹവല്ലി മസ്‌ജിദ് അബ്ദുൽ അസീസ് അൽ വസ്സാനിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് റിയാദ് എടവ അധ്യക്ഷത വഹിച്ചു. നജീബ് സ്വാഗതവും ഹസ്സൻ ഒറ്റയിൽ നന്ദിയും പറഞ്ഞു.