കുവൈത്ത് സിറ്റി : ഭരണഘടന ഉത്‌ഘോഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും
അടിവരയിട്ട് അരക്കിട്ടുറപ്പിച്ച് രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിച്ച ചരിത്ര വിധിയാണ് മീഡിയ വൺ വിലക്ക് നീക്കിക്കൊണ്ട് പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെ.ഐ.ജി. കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ശക്തികളോട് വിധേയപ്പെടാതെ നിയമ പോരാട്ടത്തിലൂടെ മീഡിയ വൺ നേടിയെടുത്ത വിധി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ശുഭ പ്രതീക്ഷ നൽകുന്നതാണ്. ദേശ ദ്രോഹ ഉമ്മാക്കി കാണിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാൻ കഴിയുകയില്ലെന്നും ഭാവിയിൽ രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ മീഡിയ വൺ വിധി നിർണായകമായിരിക്കുമെന്നും പ്രസ്‌താവന പറഞ്ഞു.