കുവൈത്ത് സിറ്റി: അബൂഹലീഫ സൗഹൃദവേദി ഭാരവാഹികൾ
ഫാദർ ഡേവിഡ് ചിറമേലിനെ സന്ദർശിച്ചു. ഫാദർ കെ സി ജേക്കബും,
എൻ ബി ടി സി ഉടമ കെ ജെ അബ്രഹാമും സൗഹൃദ സംഭാഷണത്തിൽ പങ്കെടുത്തു.
സൗഹൃദവേദി പ്രസിഡണ്ട് സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് ശ്രീജിത്, സെക്രട്ടറി കെ.സി. ഷമീർ, സൗഹൃദവേദി രക്ഷാധികാരി അബ്‌ദുൽ ബാസിത്, കെ.ഐ.ജി. അബൂഹലീഫ ഏരിയ സെക്രട്ടറി എം വി അബ്‌ദു റഹ്‌മാൻ, കമ്മിറ്റി അംഗം പി പി അബ്‌ദു റസാഖ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.