കുവൈത്ത് : വയനാട് ജില്ലയിലെ ജനങ്ങളെ സമാനതകളില്ലാത്ത ദുരിതത്തിന്നിടയാക്കിയ മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തിര സഹായമായി കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് 10 ലക്ഷം രൂപ സഹായം നൽകി. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടാണ് സഹായമെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഈ മഹദ് സംരംഭത്തോട് പരമാവധി സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും കെ.ഐ.ജി. അഭ്യർത്ഥിച്ചു.